അങ്കമാലി: മഞ്ഞപ്ര കുടുംബാരോഗ്യകേന്ദ്രം, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ കൊറോണ വൈറസ് ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്തു. 13 വാർഡുകളിലും ലഘുലേഖകൾ ആശാ വർക്കർമാർ വിതരണം നടത്തി. കുടുംബാരോഗ്യകേന്ദ്രം, പഞ്ചായത്ത് ഓഫീസ് എന്നിവയുടെ മുന്നിൽ ഹാൻഡ് വാഷ് കോർണറുകൾ സ്ഥാപിച്ചു. ഡോ.ലിജ ദിവാകരൻ, ഡോ. ലിജു ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, വൈസ് പ്രസിഡന്റ് സരിത സുനിൽ എന്നിവർ പങ്കെടുത്തു.