കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ബഡ്ജ​റ്റിൽ പശ്ചാത്തല മേഖലയിൽ എസ്.സി വികസന പദ്ധതികൾക്ക് രണ്ടുകോടി അറുപതു ലക്ഷം രൂപ വകയിരുത്തി. എസ്.സി. വിദ്യാർത്ഥികൾക്ക് പഠനമുറിക്ക് 18 ലക്ഷം, തൊഴിൽ രഹിതരായ എസ്.സി വനിതകൾക്ക് ഓട്ടോ വാങ്ങാൻ 12,60,000, സ്വയംതൊഴിലിന് ഏഴ് ലക്ഷം, ഭവന പദ്ധതികൾക്ക് 34,60,000, പരിയാരം ലക്ഷം വീടു കോളനി നവീകരണത്തിന് 1,61,400, ഭിന്നശേഷി കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ 20 ലക്ഷം, ഇവർക്ക് ഉപകരണങ്ങൾ വാങ്ങാൻ ഏഴര ലക്ഷവും മഴുവന്നൂർ പഞ്ചായത്തിൽ പൊതുശ്മശാനത്തിന് 25 ലക്ഷവും ബഡ്ജ​റ്റിൽ വകയിരുത്തി. ലൈഫ് ഭവന പദ്ധതിക്ക് 58 ലക്ഷം, ജനറൽ ഭവന നിർമാണത്തിന് 12 ലക്ഷം,ക്ഷീര കർഷകർക്ക് 48 ലക്ഷം,കാർഷിക മേഖലയ്ക് 30 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.വൈസ് പ്രസിഡൻ്റ് ബിനീഷ് പുല്യാട്ടേൽ ബഡ്ജ​റ്റ് അവതരിപ്പിച്ചു. പ്രസിഡൻ്റ് ഗൗരി വേലായുധൻ അദ്ധ്യക്ഷയായി.