ഏലൂർ: ഏലൂർ നഗരസഭയുടെ പരിതിയിൽ വരുന്ന മുഴുവൻ ബസ് സ്റ്റോപ്പുകളും അണുനശീകരണം നടത്തി തുടങ്ങി. ഏറ്റവും കൂടുതൽ ജനങ്ങൾ വന്നു പോകുന്ന സ്ഥലം എന്ന നിലയിൽ ആദ്യം പാതാളം ജംഗ്ഷൻ മുഴുവൻ ഫയർഫോഴസിൻ്റെ സഹായത്തോടുകൂടി വെള്ളം ഒഴിച്ചു കഴുകി.ഒരു ടാങ്കർ ലോറി സൗജന്യമായി വെള്ളം നൽകി ശുചീകരണത്തിൽ പങ്കാളിയായി.നഗരസഭ ശുചീകരണ തൊഴിലാളികൾ സോപ്പ് വാഷ് ഉപയോഗിച്ച് അണുനശീകരണ പ്രവൃത്തികൾ നടത്തി. സി.പി ഉഷ, ആരോഗ്യ സ്റ്റാൻഡിംഗ് അദ്ധ്യക്ഷ ചന്ദ്രമതി കുഞ്ഞപ്പൻ, കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷെറി, കാർത്തികേയൻ, ഹെൽത്ത് ഇൻസ്പകടർ പ്രേംചന്ദ് ,ഫയർ ഓഫീസർ ടി.ബി രാമകഷ്ണൻ, എച്ച്.ഐ രശമി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ഏലൂരിലെ വിവിധ പ്രദ്ദേശങ്ങൾ ശുചീകരണം നടത്തും.