കൊച്ചി: കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓഫീസ് ആവശ്യങ്ങൾക്കായി നഗരസഭ കാര്യാലയത്തിൽ എത്തുന്നവർ പ്രായമായവരെയും കുട്ടികളെയും വീട്ടിൽ നിന്ന് ഒപ്പം കൂട്ടി കൊണ്ടുവരരുതെന്ന് കോർപ്പറേഷൻ അധികൃതർ അഭ്യർത്ഥിച്ചു.ഓഫീസ് കോമ്പൗണ്ടിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ബ്രേക്ക് ദ ചെയിൻ കാമ്പയിൻ്റെ ഭാഗമായി കവാടത്തിൽ സജ്ജീകരിച്ചിട്ടുള്ള കിയോസ്കുകളിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. മാർക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. നഗരസഭ പരിധിയിലുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളിലും പ്രവേശന കവാടത്തിൽ കൈ കഴുകുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ അതാത് വ്യാപാരസ്ഥാപനങ്ങൾ ഒരുക്കണമെന്നും മേയർ അറിയിച്ചു.