saumini-babu
കുറുപ്പംപടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ അംഗങ്ങൾക്കും, തൊഴിലാളികൾക്കും മാസ്‌ക് വിതരണവും ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ സാനിറ്റേഷൻ സൗകര്യവും രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്ത് നൽകുന്നു

കുറുപ്പംപടി: കെറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെഭാഗമായി കുറുപ്പംപടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ അംഗങ്ങൾക്കും, തൊഴിലാളികൾക്കും മാസ്‌ക് വിതരണവും ബ്രേക്ക് ദ ചെയിൻ കാമ്പയിൻ്റെ ഭാഗമായി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ സാനിറ്റേഷൻ സൗകര്യവും രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് ബേബി കിളിയായത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം പ്രീത എൽദോസ്, അസോസിയേഷൻ സെക്രട്ടറി സാജു മാത്യൂസ്, ഫെജിൻ പോൾ, സിനിജ റോയി, പി.എസ്. ബേബി എന്നിവർ പ്രസംഗിച്ചു.