കൊച്ചി: ഗ്ളോബൽ എജ്യൂക്കേഷൻ ട്രസ്‌റ്ര് (ഗെറ്ര്), ബ്രൂക്ക്‌സ് എജ്യൂക്കേഷൻ ഗ്രൂപ്പ് (ബെഗ്)എന്നിവയുടെ സംയുക്ത സംരംഭമായ ജി.പി.എസ് ബ്രൂക്ക്‌സ് കൊച്ചി ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് മികച്ച അവസരമൊരുക്കുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള മികവുറ്റ യൂണിവേഴ്‌സിറ്രികളിൽ ഉപരിപഠനത്തിനായി ഗ്രേഡ് 11, 12 വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ സമ്മാനിക്കുന്നതാണ് ഇവിടുത്തെ ഐബി ഡിപ്ളോമ പ്രോഗ്രാം (ഐ.ബി.ഡി.പി). അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്രീസിന്റെ (എ.ഐ.യു) അംഗീകാരമുള്ളതാണ്, പ്ളസ് ടുവിന് തുല്യമായ ഈ പ്രോഗ്രാം. ഇന്ത്യൻ സർവകലാശാലകളിൽ ബിരുദത്തിനും പ്രൊഫഷണൽ കോഴ്‌സുകൾക്കും ചേരാൻ ആഗ്രഹിക്കുന്നവർക്കും ഇത് അനുയോജ്യമാണ്. ഗ്ളോബൽ എജ്യൂക്കേഷൻ ട്രസ്‌റ്റിന്റെ കീഴിലുള്ളതാണ് കേരളത്തിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളായ ഗ്ളോബൽ പബ്ളിക് സ്‌കൂൾ. നിഗൽ ഡാരൻ ഗാർഡനർ ആണ് ജി.പി.എസ് ബ്രൂക്ക്‌സ് കൊച്ചിയുടെ സ്ഥാപക പ്രിൻസിപ്പൽ.