കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം അങ്കമാലി അതിരൂപതാ അതിർത്തിയിലുള്ള 350 ഗ്രാമങ്ങളിൽ ഇന്ന് ജാഗ്രതാദിനം ആചരിക്കും. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളുടെയും സമീപമുള്ള പൊതു ഇടങ്ങളിൽ ജനങ്ങൾക്ക് കൈ കഴുകുന്നതിനും സാനിറ്റൈസർ ഉപയോഗിച്ച് ശുചീകരണം നടത്തുന്നതിനുമുള്ള സൗകര്യവും ഒരുക്കും. ലഘുലേഖകൾ വിതരണം ചെയ്യുന്നതുൾപ്പെടെ ബ്രേക്ക് ദ ചെയിൻ, ജനതാ കർഫ്യു കാമ്പയിനും നടത്തുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു.