കൊച്ചി: കൊറോണയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത നാളത്തെ (ഞായർ) ജനതാ കർഫ്യൂ വിജയിപ്പിക്കാൻ കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) ആഹ്വാനം ചെയ്തു. മനുഷ്യരുടെ പൊതുനന്മയ്ക്കും രാഷ്ട്രത്തിൻ്റെ സുസ്ഥിരതയ്ക്കും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കണം.
പൊതു അവധി ദിവസമായതിനാൽ കുടുംബാംഗങ്ങൾ ഒന്നിച്ച് പുറത്തിറങ്ങുന്നത് രോഗാണുവിൻ്റെ സാമൂഹ്യവ്യാപനം തടയാൻ നടപടി സഹായകരമാകും. വീടുകളിൽ കുടുംബാംഗങ്ങൾ ഒന്നിച്ച് പ്രാർത്ഥിക്കണം. ചേർന്ന് നടത്തണം. സാധ്യമായവർ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും കെ.ആർ.എൽ.സി.സി ആഹ്വാനം ചെയ്തു.