കിഴക്കമ്പലം: കൊറോണ പശ്ചാതലത്തിൽ മുസ്ലീം പള്ളികളിൽ നമസ്ക്കാര സമയം ഇന്നലെ പതിനഞ്ചു മിനിറ്റിലൊതുക്കി. പരമാവധി ആളുകളോട് വീടുകളിൽ തന്നെ നിസ്ക്കരിക്കാൻ നിർദ്ദേശം നൽകിയതായി പട്ടിമറ്റം മഹൽ ഭാരവാഹികൾ അറിയിച്ചു. സമീപത്തെ മറ്റു പള്ളികളിലും സമയം ചുരുക്കി. പെരിങ്ങാല മസ്ജിദുൽ ഹുദ പള്ളിയിൽ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിസ്ക്കാരം നിർത്തിയതായി പ്രസിഡൻ്റ് ശക്കീർ മുഹമ്മദ് നദ് വി അറിയിച്ചു.