ആലുവ: അതിഥി തൊഴിലാളികൾക്ക് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരണവും സൗജന്യ മാസ്‌ക് വിതരണവും നടന്നു. ആലുവ നഗരസഭ ക്ഷേമകാര്യ ചെയർമാൻ വി. ചന്ദ്രൻ പ്രവർത്തനങ്ങൾ മാസ്‌ക് ധരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. എഫ്.സി.സി എറണാകുളം പ്രൊവിൻഷ്യൽ സോഷ്യൽ വർക്ക് കൗൺസിലർ സി. തേജസ്, പ്രവാസി ശ്രമിക് കാര്യാലയ കോ ഓർഡിനേറ്റർ തപൻ ബർമ്മൻ, ജോൺസൺ മുളവരിക്കൽ, സി. ബെറ്റ്‌സി തെരേസ എന്നിവർ സംസാരിച്ചു. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലാണ് ബോധവത്കരണം നടത്തിയത്. പ്രവാസി ശ്രമിക് കാര്യാലയത്തിൻെറ നേതൃത്വത്തിൽ കൊച്ചി മെട്രോ, മാർക്കറ്റ്, സ്വകാര്യ ബസ് സ്റ്റാൻഡ് മേഖലകളിലാണ് പരിപാടികൾ നടന്നത്. ഇന്നും പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.