ആലുവ: കൊറോണ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 'ബ്രേക്ക് ദി ചെയിൻ' കാമ്പയിന്റെ ഭാഗമായി ആലുവ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക് ആലുവ മർച്ചന്റ്സ് അസോസിയേഷൻ ഇന്ത്യൻ റെഡ് കോസ് സൈാെസെറ്റിയുമായി സഹകരിച്ച്
സാനിറ്റേഷൻ പ്രവർത്തനങ്ങൾ നടത്തി. നഗരസഭാ അദ്ധ്യക്ഷ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ് , ടി.ബി. നാസർ, പത്മനാഭൻ നായർ, കെ.എസ്. നിഷാദ്, ലത്തീഫ് പൂഴിത്തറ, പി.എം. മൂസാകുട്ടി, അസീസ് അൽബാബ്, സി.ഡി. ജോൺസൺ, ഷബീർ ഹൈക്കൗണ്ട്, ഡോ സി.എം. ഹൈദ്രാലി എന്നിവർ സംസാരിച്ചു.