പറവൂർ : ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി എം.പി. പോൾസനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറിയതുമായി ബന്ധപ്പെട്ട് കെ.എം. അമീറിനെ തിരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യനാക്കിയതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പു നടന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റാണ് എം.പി. പോൾസൺ.