കൊച്ചി: എസ്.എൻ.ഡി.പി യോഗം 2407-ാം നമ്പർ വടുതല ശാഖ വക ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 26 ന് ആരംഭിച്ച് 30 ന് സമാപിക്കും. കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരം ഈ വർഷത്തെ ഉത്സവ ആഘോഷങ്ങൾ ആചാരപരമായ ചടങ്ങുകൾ മാത്രമായി ചുരുക്കി. പകൽപ്പൂരം, കാവടി, താലങ്ങൾ, പ്രസാദഊട്ട്, കലാപരിപാടികൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ വഴിപാടുകൾ അതാത് ദിവസങ്ങളിൽ നടത്തുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.