ആലുവ: കൊറോണ രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലുവ എംപ്ളോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ സന്ദർശക നിയന്ത്രണം. ഇവിടെ നിന്ന് നൽകുന്ന രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് കൂട്ടിച്ചേർക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കിയതായി എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു.
www.eeployment.kerala.gov.in എന്ന വെബ് സൈറ്റിലാണ് സേവനങ്ങൾ ലഭിക്കുക. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് ഗ്രേസ് പിരീഡ് ഉൾപ്പെടെ യഥാക്രമം മാർച്ച്, ഏപ്രിൽവരെ സാധാരണ ഗതിയിൽ പുതുക്കാം. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച് അത്തരം എല്ലാ പുതുക്കലുകളം 2020 മേയ് 31 വരെ പുതുക്കാം. ഫോൺ വഴിയും പുതുക്കാം. അസൽ സർട്ടിഫിക്കറ്റകൾ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 90 ദിവസത്തിനകം ഹാജരാക്കിയാൽ മതി. മാർച്ച് ഒന്നുമുതൽ മെയ് 29 വരെ 90 ദിവസം പൂർത്തിയാകുന്നവർക്ക് മേയ് 30 വരെ വെരിഫൈ ചെയ്യാൻ സമയം നൽകി. ഫോൺ: 0484 2631240. ഈ മെയിൽ: teelva.emp.lbr@kerala.gov.in