krishi-
മുറവൻതുരുത്തിൽ ഔഷധ നെൽകൃഷിയുടെ വിത്തു വിതയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിക്കുന്നു.

പറവൂർ : വടക്കേക്കര പഞ്ചായത്തിലെ മുറവൻതുരുത്തിൽ ഔഷധ നെൽക്കൃഷിക്ക് തുടക്കമായി. സംയോജിത കർഷകനായ മനോജിന്റെ കൃഷിയിടത്തിൽ രക്തശാലി എന്ന ഔഷധനെല്ലിനമാണ് കൃഷിയിറക്കിയത്. ആദിവാസി കുറിച്യ മേഖലകളിൽ ചെയ്തുവരുന്ന ഔഷധനെല്ലിനമാണ്. പറവൂർ വടക്കേക്കര ബാങ്കിന്റെ സഹകരണത്തോടെ പഞ്ചായത്തിൽ പത്തേക്കറോളം സ്ഥലത്ത് പരമ്പരാഗത തനതു നെൽവിത്തുകളുടെ കൃഷിയാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തും കൃഷിഭവനും. ഞാറ്റടിയിൽ വിത്തുവിതയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്, കൃഷി അസിസ്റ്റന്റുമാരായ എസ്. ഷിനു, എസ്. സാബു തുടങ്ങിയവർ പങ്കെടുത്തു.