പറവൂർ : കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടികയറി. തുടർന്ന് യക്ഷിക്കളം, നാഗരാജാവിന് കളം എന്നിവ നടന്നു. 21ന് രാത്രി എട്ടിന് കുറുമ്പമുത്തിക്ക് കളം, 22ന് രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും വിഷ്ണുമായക്ക് കളം, രാത്രി ഒമ്പതിന് ദേവിക്ക് കളം, 23ന് രാവിലെ എട്ടിന് വിഷ്ണുമായക്ക് കളം, വൈകിട്ട് മൂന്നിന് കരിങ്കട്ടിക്ക് കളം, രാത്രി എട്ടരയ്ക്ക് മുത്തപ്പന് കളം. 27ന് ആറാട്ടോടെ കൊടിയിറങ്ങും. കോറോണയെ തുടർന്ന് മഹോത്സവത്തിന് ക്ഷേത്ര ചടങ്ങുകൾ മാത്രമായിരിക്കും നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.