yuva
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വിദ്യാർത്ഥികൾക്ക് ഹാൻഡ് സാനിറ്റൈസർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം എസ്.ആർ.വി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.എൻ ബിജുവിന് നൽകി യുവജനക്ഷേമ ബോർഡ് അംഗം എസ്. സതീഷ് നിർവഹിക്കുന്നു. കെ.ടി അഖിൽദാസ്, അബ്ദു സലാം, രാജേന്ദ്രൻ, പ്രിൻസി കുര്യാക്കോസ് എന്നിവർ സമീപം

കൊച്ചി: ബ്രേക്ക് ദ ചെയിൻ പ്രചാരണത്തിൻ്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് വിദ്യാർത്ഥികൾക്ക് ഹാൻഡ് സാനിറ്റൈസർ വിതരണം ചെയ്തു. എറണാകുളം ജില്ലാ യുവജനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ യൂത്ത് കോ ഓർഡിനേറ്റർമാരും കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്‌സ് വോളണ്ടിയർമാരും ഐരാപുരം എസ്.എസ്.വി കോളേജ് രസതന്ത്ര വിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് സാനിറ്റൈസർ നിർമ്മിച്ചത്. പദ്ധതിയുടെ വിതരണോദ്ഘാടനം എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ എ.എൻ ബിജുവിന് സാനിറ്റൈസർ നൽകി ബോർഡ് അംഗം എസ്. സതീഷ് നിർവഹിച്ചു.

ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ കെ.ടി അഖിൽദാസ്, എറണാകുളം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ എൻ.എക്‌സ് ആൻസലാം, ഹെഡ്മാസ്റ്റർ ടി.കെ വർഗീസ്, അദ്ധ്യാപകരാർ രാജേന്ദ്രൻ, അബ്ദു സലാം എന്നിവർ പങ്കെടുത്തു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ്, തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ്, എറണാകുളം ഗവ.ഗേൾസ് സ്കൂൾ നെടുമ്പാശേരി വിമാനത്താവളം തുടങ്ങിയ പ്രദേശങ്ങളിൽ ജാഗ്രത പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.