anwar-sadath-mla
യൂത്ത് കോൺഗ്രസ്സ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തിൽ 'കൈകൾ ശുചീകരിക്കൂ, കൊറോണയെ അകറ്റു' എന്ന സന്ദേശമുയർത്തി സ്ഥാപിച്ച സാനിറ്റൈസറുകൾ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊറോണയെ പ്രതിരോധിക്കാൻ ക്ലീൻ ഹാൻഡ്‌സ് ചലഞ്ചുമായി ആലുവ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി. ആലുവ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡ് ഉൾപ്പെടെ നഗരത്തിലെ ആറിടത്ത് 'കൈകൾ ശുചീകരിക്കൂ, കൊറോണയെ അകറ്റൂ' എന്ന സന്ദേശമുയർത്തി സാനിറ്റൈസറുകൾ സ്ഥാപിച്ചു.
ബാങ്ക് കവലയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, യൂത്ത് കോൺഗ്രസ് നേതാക്കളായ ലിന്റോ പി. ആന്റു, ജിൻഷാദ് ജിന്നാസ്, നൗഫൽ കയന്റിക്കര, എം.എ ഹാരിസ്, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, ജി. മാധവൻകുട്ടി, ബാബു കൊല്ലംപറമ്പിൽ, രാജേഷ് പുത്തനങ്ങാടി, മനു മൈക്കിൾ, പി.എ. ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.

നിരവധി കച്ചവട സ്ഥാപനങ്ങളുള്ളതും നിരവധി വിദ്യാർത്ഥികളും യാത്രക്കാരും എത്തുന്ന ജംഗ്ഷനിൽ ആളുകൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് യൂത്ത് കോൺഗ്രസ് ഒരുക്കിയ സംവിധാനം.