വൈപ്പിൻ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് 31,13,38,542 രൂപ വരവും 30,45,94,600 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലുകൾ തുടങ്ങുന്നതിനും വൃദ്ധജനങ്ങൾക്കും കിടപ്പ് രോഗികൾക്കും സൗജന്യ ഉച്ചഭക്ഷണ പരിപാടിക്കുമായി മുപ്പത് ലക്ഷം രൂപയും ഭവന നിർമ്മാണത്തിന് രണ്ടരക്കോടി രൂപയും അഗതി ഭവന സമ്മുച്ചയത്തിന് നാല്പതു ലക്ഷം രൂപയും ആശ്രയ വിഭാഗത്തിന് ഇരുപത് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രസിഡന്റ് പി കെ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രമണി അജയൻ ബഡ്ജറ്റ് അവതരിപ്പിച്ചു.വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാധിക സതീഷ് , ബിന്ദു തങ്കച്ചൻ, അംഗങ്ങളായ ബേബി നടേശൻ, സുനില ദയാലു, കെ എൻ ഷിബു , ഇ കെ ജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.