photo
റോട്ടറി ക്ലബിന്റെയും ഫെഡറേഷൻ ഒഫ് റസിഡൻസ് അപ്പെക്‌സിന്റെയും ആഭിമുഖ്യത്തിൽ നായരമ്പലത്ത് നടത്തിയ സാനിറ്റൈസർ വിതരണം ഫാ. ഫ്രാൻസിസ് കവാലിപ്പാടൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : വൈപ്പിൻ റോട്ടറി ക്ലബിന്റെയും ഫെഡറേഷൻ ഒഫ് റസിഡൻസ് അപ്പെക്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഹാൻഡ് സാനിറ്റൈസറുകൾ വിതരണം ചെയ്തു. ഫെഡറേഷനിൽ അംഗങ്ങളായ ആറു ഗ്രാമപഞ്ചായത്തുകളിലെ റസിഡൻസ് അപ്പെക്‌സുകൾ വഴി വൈപ്പിൻകരയിലെ പൊതുസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ജനങ്ങൾക്ക് ഉപയോഗിക്കാനായി വിതരണം ചെയ്യേണ്ട ഹാൻഡ് സാനിറ്റൈസറുകൾ അതാത് അപ്പെക്‌സ് ഭാരവാഹികൾ ഏറ്റുവാങ്ങി. നായരമ്പലത്ത് നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. വി പി സാബു അദ്ധ്യക്ഷത വഹിച്ചു. ഫാ. ഫ്രാൻസിസ് കാവലിപ്പാടൻ, ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എടവനക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹോമിയോ മരുന്ന് സൗജന്യമായും 135 രൂപയുടെ സാനിറ്റൈസർ സബ്‌സിഡി നിരക്കിൽ 35 രൂപ നിരക്കിലും ബാങ്കിന്റെ ഹെഡ് ഓഫീസ്, ബ്രാഞ്ചുകൾ, മെഡിക്കൽ സ്റ്റോർ എന്നിവ വഴി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി എ ജോസഫ് നിർവഹിച്ചു. ദാസ് കോമത്ത്, മീര കൃഷ്ണകുമാർ, രശ്മി ഷാജൻ എന്നിവർ എന്നിവർ സംബന്ധിച്ചു.

ബ്രേക്ക് ദി ചെയിൻ കാമ്പയിൻറെ ഭാഗമായി സി.പി.എം വൈപ്പിൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റൈസർ വിതരണം ഞാറക്കൽ ലേബർ കോർണറിൽ എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. ഏരിയാ സെക്രട്ടറി ബി.വി. പുഷ്‌കരൻ, എ.ആർ. ചന്ദ്രബോസ്, അഡ്വ. എം.ബി. ഷൈനി, പ്രൊഫ. പി.കെ. രവീന്ദ്രൻ, കെ.ബി. ഗോപാലകൃഷ്ണൻ, മിനി രാജു എന്നിവർ പങ്കെടുത്തു.