ആലുവ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായി ആലുവ വാട്ടർ അതോറിട്ടി ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിൽ സ്വകാര്യ സ്രോതസുകളിൽ നിന്നുള്ള ജല സാമ്പിളുകൾ മാർച്ച് 31 വരെ പരിശോധിക്കില്ലെന്ന് അസി. എൻജിനിയർ അറിയിച്ചു. സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളുടെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്.