കൊച്ചി: കൊറോണയെ നേരിടാൻ ഐ.സി.യുവും ഐസലേഷൻ വാർഡും ഉൾപ്പെടെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ. മന്ത്രി വി.എസ്. സുനിൽകുമാറുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് ആശുപത്രി ഉടമകൾ സേവനങ്ങൾക്ക് സന്നദ്ധത അറിയിച്ചത്.
# വാഗ്ദാനങ്ങൾ
ഐസലേഷൻ വാർഡുകൾ : 6
ഐ.സി.യു. കിടക്കകൾ : 94
വെന്റിലേറ്ററുകൾ : 35
വാർഡ് കിടക്കകൾ : 120
# മന്ത്രിയുടെ നിർദ്ദേശങ്ങൾ
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്വകാര്യ ആശുപത്രികളും സജ്ജമാകണം.
ആശുപത്രികളിൽ പകർച്ചവ്യാധി സഹായകേന്ദ്രങ്ങൾ തുറക്കണം.
രോഗികളെയും കൂടെയെത്തുന്നവരെയും പരിശോധിക്കണം.
സന്ദർശകരെ കർശനമായി നിയന്ത്രിക്കണം.
ജീവനക്കാർ വ്യക്തിശുചിത്വം ഉറപ്പാക്കണം.
ഡോക്ടർമാരും നഴ്സുമാരും കൊറോണ പ്രതിരോധത്തിന് സജ്ജമാക്കണം.
എക്സ് റേ മുറി ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിക്കണം.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ്, ഡി.എം.ഒ എം.എ. കുട്ടപ്പൻ, ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ.പി.എസ്. രാഗേഷ്, ടി.ബി. ഓഫീസർ ശരത് ജി. റാവു എന്നിവരും ആശുപത്രി ഉടമകളും പങ്കെടുത്തു.