കൊച്ചി: എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂൾ പൂർണമായി സോളാർ വൈദ്യുതിയിലേക്ക്. 30 മെഗാവാട്ട് ശേഷിയുള്ള പ്ലാൻ്റിൻ്റെ സ്വിച്ച് ഒഫ് കൗൺസിലർ കെ.വി.പി കൃഷ്‌ണകുമാർ നിർവഹിച്ചു. മൂന്നു മുതൽ നാലു മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളിൽ 90 കിലോവാട്ട് യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിക്കാം. നിലവിൽ സ്കൂളിന് ആവശ്യമുള്ളത് 18 കിലോവാട്ട് വൈദ്യുതിയാണ്. ബാക്കിയുള്ളത് വൈദ്യുതി വകുപ്പിൻ്റെ ഗ്രിഡിലേക്ക് നൽകുമെന്ന് പ്രിൻസിപ്പൽ വി.നളിന കുമാരി അറിയിച്ചു. പി.ടി.എ പ്രസിഡൻ്റ് ഷിബു പി.ചാക്കോ, മുൻ പ്രസിഡൻ്റ് കുമ്പളം രവി തുടങ്ങിയവർ പങ്കെടുത്തു.