കോലഞ്ചേരി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി വിശ്വാസികൾക്കും പള്ളി ഭരണസമിതികൾക്കുമായി യാക്കോബായ സുറിയാനി സഭ കർശന നിർദേശങ്ങൾ നൽകി. ഭരണാധികാരികൾ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുണ്ടെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കല്പനയിൽ പറയുന്നു.
ഇന്ന് രാവിലെ 7 മുതൽ രാത്രി 9 വരെ ഭവനങ്ങളിൽ കഴിയുകയെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വിശ്വാസികൾ പാലിക്കണം. രാവിലെ 6നു മുമ്പായി ദേവാലയങ്ങളിൽ കുർബാനഅവസാനിക്കുന്ന രീതിയിൽ ക്രമീകരണം ചെയ്യണം. ഏഴു മുതൽ പള്ളികളിൽ യാതൊരു ചടങ്ങും നടത്താതിരുതെന്നും നിർദ്ദേശം നൽകി.