കൂത്താട്ടുകുളം: കൊറോണ വൈറസ് പടരാതിരിക്കാൻ എല്ലാ മേഖലകളിലും ശക്തമായ നടപടികൾ കൈക്കൊള്ളുമ്പോൾ മദ്യശാലകൾ അടയ്ക്കാൻ തയ്യാറാകത്തത് ഗവൺമെൻ്റിൻ്റെ ഇരട്ടത്താപ്പാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആരോപിച്ചു. കേരളാ കോൺഗ്രസ് (ജേക്കബ്) കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. മണ്ഡലം പ്രസിഡൻ്റ് അജയ് ഇടയാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് രാജു പണാലിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.എ.ഷാജി, ജോഷി കെ.പോൾ, സൈബു മുടക്കാലി, കെ.വിജയൻ, ജോസ് വേളൂക്കര, ബേബി പൗലോസ്, ചാക്കോച്ചൻ മുള്ളൻ കുന്നേൽ, സി.പി.ജോസ്, വി.പി. വറുഗീസ്, ഏഅരുൺ സോമൻ, എന്നിവർ സംസാരിച്ചു.