അങ്കമാലി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അങ്കമാലിയിലെ ടൗൺ ജുമാമസ്ജിദിൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ജുമ്അ നമസ്‌ക്കാരം ഉണ്ടായിരിക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ ഇമാം എം.എം. ബാവ മൗലവി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ വഹാബ് റാവുത്തർ, സെക്രട്ടറി മുസ്തഫ പള്ളിക്കണ്ടി എന്നിവർ അറിയിച്ചു.