അങ്കമാലി: ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി മൂക്കന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ആശുപത്രി ജംഗ്ഷനിൽ വാഷ്ബൂത്ത് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പോൾ പി.കുരിയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനോ മറ്റേക്കാട്ട്, പി.വി. മോഹനൻ, പി.എൽ.ഡേവിസ് എന്നിവർ പ്രസംഗിച്ചു.