കോലഞ്ചേരി:ഐക്കരനാട് പഞ്ചായത്ത് തോന്നിക്കാ വാർഡിൽ കട്ട വിരിച്ച് പണി പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.കെ രാജു നിർവഹിച്ചു. പഞ്ചായത്തംഗം ഷൈനി ബിജു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി, ജോസ് വി.ജേക്കബ്ബ്, മിനി സണ്ണി, കുര്യൻ കുഴിവേലിൽ, സജി പൂത്തോട്ടിൽ, ജിഷ അജി, എൽസി ബാബു, ഷീജ അശോകൻ, ഉഷകുഞ്ഞുമോൻ, വത്സ സാബു, മത്തായി അബ്രഹം തുടങ്ങിയവർ സംസാരിച്ചു.