മൂവാറ്റുപുഴ: ഈസ്റ്റ് കടാതി ഒരുമ റസിഡന്‍റ്സ് അസോസിയേഷൻ്റെയും മുടവൂര്‍ റോയല്‍സ് റസിഡന്‍റ്സ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ ഡബ്ബിംഗ് യാര്‍ഡിലേക്കുള്ള മാലിന്യസംഭരണ നീക്കം സ്തംഭിപ്പിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസമായി സമരസമിതിയംഗങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ടുവരുന്നതു തടയുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കാലമായി മാലിന്യ സംഭരണ കേന്ദ്രത്തില്‍ നിന്നും ദുര്‍ഗന്ധം പരക്കുന്നതുമൂലം പരിസരവാസികളുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്.പ്ലാസ്റ്റിക് മാലിന്യങ്ങളും, ഇലക്ട്രോണിക് മാലിന്യങ്ങളും, ആശുപത്രി മാലിന്യങ്ങളും ഇപ്പോഴും അശാസ്ത്രീയമായി ഡംബിംഗ് യാര്‍ഡിലേക്ക് കൊണ്ടുവരുന്നുണ്ട്.പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിട്ടും പ്ലാസ്റ്റിക് മാലിന്യം വലിയതോതിലാണ് ഡംബിംഗ് യാര്‍ഡിലേക്ക് എത്തുന്നത്. മാലിന്യം സംഭരിക്കുന്നതിന് സ്വകാര്യ വ്യക്തിയെ ഏല്‍പ്പിച്ചതില്‍ വന്‍ അഴിമതിയുള്ളതായി സമര സമിതിക്കാര്‍ പറയുന്നു.