മരട്. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി മാർട്ടിൽ പുരം തോമസ് പുരം റസിഡൻ്റ് അസോസിയേഷൻ്റ് നേതൃത്വത്തിൽ സൗജന്യസാനിറ്റൈസറുകൾ സ്ഥാപിച്ചു. പാണ്ടവത്ത് റോഡ് മുതൽ ഐനിറോഡ്, മാർട്ടിൽപുരം, തോമസ് പുരം, കണ്ണാടിക്കാട് വഴി ദേശീയപാത വരെ 20 മീറ്റർ ഇടവിട്ടാണ് സാനിറ്റൈസറുകളും ലഘുലേഖകളും വച്ചിരിക്കുന്നത്.സാനിറ്റൈസർ തീരുന്നമുറക്ക് പുതിയവ വീണ്ടും സ്ഥാപിക്കുമെന്ന് പ്രസിഡൻ്റ് കെ.വി.തമ്പിസ്വാമി,സെക്രട്ടറി ജോൺസൺ എന്നിവർ അറിയിച്ചു.