വാഴക്കുളം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയിലെയും സമീപ പ്രദേശങ്ങളിലെയും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളിലും ബസ് സ്റ്റാൻഡുകളിലും മാസ്‌ക് വിതരണം ചെയ്തു. വാഴക്കുളം പൊലീസ് സ്റ്റേഷനിലേക്ക് മാസ്‌ക് നൽകി. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻ്റ് ജോര്‍ജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വാഴക്കുളം സ്റ്റേഷന്‍ എ.എസ്.ഐ പി.എം.ജിന്‍സണ്‍, എ. ഐ. എസ്. എഫ് മണ്ഡലം സെക്രട്ടറി ഗോവിന്ദ് ശശി എന്നിവർ സംസാരിച്ചു.