sani
ഹൈക്കോടതി ജംഗ്ഷനിലെ സാനിറ്റൈസർ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഡോ.എം.സി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.ടി ജെ വിനോദ് എം.എൽ. എ സമീപം

കൊച്ചി: കൊറോണ വൈറസിൻ്റെ വ്യാപനം തടയുന്നതിനായി ടി.ജെ .വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സാനിറ്റൈസർ പോയിൻ്റുകൾ സ്ഥാപിച്ചു. 'കൈ കഴുകാം, കൈ കോർക്കാം' എന്ന പദ്ധതിയിൽ മുഴുവൻ സമയ വോളൻ്റിയർമാരുടെ സാന്നിദ്ധ്യവുമുണ്ടാകും.ഐ.എം.എയുടെ മാർഗനിർദേശമനുസരിച്ചുള്ള സാനിറ്റൈസറാണ് ഉപയോഗിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഹൈക്കോടതി ജംഗ്ഷനിൽ കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം .സി .ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എം.എൽ. എ, ലാലി വിൻസൻ്റ്, കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, ടോണി ചമ്മിണി, കെ.എക്സ് സേവ്യർ തുടങ്ങിയവർ സംസാരിച്ചു.