മൂവാറ്റുപുഴ:ബ്ലോക്ക് പഞ്ചായത്ത് പണ്ടപ്പിള്ളി സി.എച്ച്.സിയുടെ സഹകരണത്തോടെ കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ജോളി നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ ജാന്‍സി ജോര്‍ജ്ജ് ,ബാബു ഐസക്ക്,ഒ.സി. ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്.സഹിത തുടങ്ങിയവർ സംസാരിച്ചു. ബോധവത്കരണ കാമ്പയിന്‍ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.