കൊച്ചി : കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ന്യൂ ജനറേഷൻ ബാങ്കിലും ഇൻഷ്വറൻസ് സ്ഥാപനങ്ങളിലും എൻ.ബി.എഫ്.സിയിലും പ്രവർത്തിക്കുന്ന എല്ലാ തൊഴിലാളികൾക്കും ശമ്പളത്തോട് കൂടിയ ലീവ് അനുവദിക്കണമെന്നും ടാർഗറ്റുകൾ ഒഴിവാക്കണമെന്നും ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.വിനോദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് പല കമ്പനി മേധാവികളും ഭീഷണിപ്പെടുത്തുകയാണെന്നും പറഞ്ഞു. റെനീഷ് കാര്യമറ്റം, വി .എസ് .ജിതേഷ്‌കുമാർ , റെജീഷ് മനയലത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.