മുവാറ്റുപുഴ: ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ്റെ ഭാഗമായി പായിപ്ര യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പോയാലി ജുമാമസ്ജിദിലേക്ക് ഹാന്‍ഡ് വാഷ് വിതരണം ചെയ്തു. ജുമാ മസ്ജിദ് ഇമാം റിയാസ് അഹ്‌സനിയ്ക്ക് പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി .ഇബ്രാഹിം ഹാന്‍ഡ് വാഷ് കൈമാറി. ലൈബ്രറി സെക്രട്ടറി ഷാഫി മുതിരകലയില്‍, ജുമാ മസ്ജിദ് പ്രസിഡൻ്റ് പി .എം മീരാന്‍ ഹാജി, ടി.പി.സീതി ,പി.എം.ഷാന്‍ പ്ലാക്കുടി ,സെയ്തുമുഹമ്മെദ് പുലക്കുടി ,ജമാല്‍ ഇല്ലത്തുകുടി ,പി.എം.ഇബ്രാഹിം,എം.എം.മീരാന്‍ ,പി.ഇ.ഷാജി ,എം.എസ് .സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.