കൂത്താട്ടുകുളം: എം.സി റോഡിൽ കരിമ്പന പാലത്തിൻ്റെ കൈവരിയിൽ കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് മൂവാറ്റുപുഴ ഭാഗത്തുനിന്നും കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ കാരിക്കോട് നജീം മൻസിലിൽ എം.എസ്. അബീന (44), അൽത്താഫ് (9), അണലിപ്പറമ്പിൽ ആദിയ ജിയാസ് (16), പത്തനംതിട്ട വള്ളാംകുളം കസാംമൻസിലിൽ ഐഷാത് നൂറ (16) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് കാറിൻ്റെ മുൻഭാഗം തകർന്നു.