ആലുവ: കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് പ്രതിസന്ധിയിലായ വ്യാപാരികൾക്ക് ആശ്വാസമായി കെട്ടിട ഉടമ. ആലുവ ബൈപ്പാസിൽ പൂങ്കാവനം സർക്കിളിലെ വ്യാപാരികൾക്കാണ് ഉടമ ആലുവ സ്വദേശിയായ അബ്ദുൾ ഹമീദിന്റെ കൈത്താങ്ങ് ലഭിച്ചത്. രണ്ട് മാസത്തെ വാടകയിൽ 50 ശതമാനം ഇളവ് അനുവദിച്ചതായി അബ്ദുൾ ഹമീദ് വ്യാപാരികളെ അറിയിക്കുകയായിരുന്നു. 15 സ്ഥാപനങ്ങളാണ് കെട്ടിടത്തിൽ വാടക നൽകി പ്രവർത്തിക്കുന്നത്. 2018 ആഗസ്റ്റിലുണ്ടായ മഹാപ്രളയം ബാധിച്ച വ്യാപാരികൾക്ക് വാടകയിൽ പൂർണമായ ഇളവ് അബ്ദുൾ ഹമീദ് അനുവദിച്ചിരുന്നു.