കോലഞ്ചേരി: പുതൃക്കയിലെ മലങ്കര കത്തോലിക്കാ പള്ളിയുടെ റബർ തോട്ടത്തിന് തീ പിടിച്ചു. ഉണങ്ങിയ ഇലകൾക്കും പുല്ലുകൾക്കുമാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.നാലേക്കറോളം വരുന്ന ഭാഗത്തേയ്ക്ക് തീപടർന്നു. പട്ടിമ​റ്റം അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.