കൊച്ചി: സപ്ലൈക്കോയുടെ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ആവശ്യാനുസരണം സംഭരിച്ചിട്ടുണ്ടെന്നും കൊറോണ രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ശുചിത്വ മാർഗനിർദ്ദേശങ്ങൾ പാലിച്ച് തിരക്ക് ഒഴിവാക്കി ഭക്ഷ്യവസ്തുക്കൾ വാങ്ങണമെന്നും സി.എം.ഡി പി .എം .അലി അസ്‌ഗർ പാഷ അറിയിച്ചു.ജനതാകർഫ്യൂ ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാൽ ഇന്ന് സപ്ലൈകോ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല. വരും ദിവസങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന സമയക്രമം പാലിച്ച് വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും കൃത്യമായി ലഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ എല്ലാ വിതരണ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.