കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 7 മണി മുതൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. ക്ഷേത്രത്തിലെ പൂജകൾക്കും ചടങ്ങുകൾക്കും ശേഷം 7 മണിയ്ക്ക് നട അടയ്ക്കും. ചതയ പൂജയോടനുബന്ധിച്ചുള്ള സമൂഹാർച്ചനയും സമൂഹപ്രാർത്ഥനയും ഉണ്ടാവില്ലെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ അറിയിച്ചു.