കൊച്ചി: കൊറോണ പടരുന്ന സാഹചര്യത്തിൽ മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി. രണ്ട് ലയറുള രണ്ട് പ്ലൈ മാസ്‌കിന് പരമാവധി എട്ടു രൂപയും മൂന്ന് ലയറുള്ളള്ള 3പ്ലൈ മാസ്‌കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാൻ പാടുള്ളു. 200മില്ലി ലിറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും. ജൂൺ 30 വരെയാണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവുക.ജില്ലയിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിന് കർശന പരിശോധന നടത്തുമെന്നും ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.