പറവൂർ : ദേശീയപാത സർവേ വിജ്ഞാപനം പിൻവലിക്കണമെന്ന് മുസ്ലിംലീഗ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർവേയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും മൂന്നാഴ്ചക്കകം പറവൂരിലെ ദേശീയപാത സ്ഥലമെടുപ്പ് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ അറിയിക്കണം. ഇന്നത്തെ സാഹചര്യത്തിൽ ഇതു നടക്കാത്തതിനാൽ വിജ്ഞാപനം പിൻവലിക്കുന്നതിനും സർവേ നടപടികൾ നിർത്തിവക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സെക്രട്ടറി അബ്ദുൽ കരിം ആവശ്യപ്പെട്ടു.