പോഞ്ഞാശേരി: കഴിഞ്ഞ മാസം 25ന് പട്ടിമറ്റം - കോലഞ്ചേരി റൂട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി മരണമടഞ്ഞു. എം.എച്ച്. കവല സ്വദേശി അബിൻഷാദ് ആണ് മരിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ മൂന്നാം വർഷ ബി.എ എക്കണോമിക്സ് വിദ്യാർത്ഥിയായിരുന്നു.