വൈപ്പിൻ : കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കെ.എൽ.സി.എ കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു. മുനമ്പം ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. കീർത്തിക്ക് മാസ്‌കുകൾ നൽകി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ലൂയിസ് ഉദ്ഘാടനം ചെയ്തു. അലക്‌സ് താളൂപ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം എ സോജി, പി.ജി. ആന്റണി, വാർഡ് മെമ്പർ മേരി ഷൈൻ, വി.എസ്. സോളിരാജ്, ഷാജു പീറ്റർ, സേവ്യർ പുതുശേരി, പി.എഫ്. ലോറൻസ് എന്നിവർ പങ്കെടുത്തു.
പതിനായിരം മാസ്‌കുകൾ ഹെൽത്ത് സെന്ററുകൾ, പഞ്ചായത്ത് അധികാരികൾ, ആരോഗ്യ മേഖലയിലെ സന്നദ്ധപ്രവർത്തകർ എന്നിവർ വഴി സൗജന്യമായി വിതരണം ചെയ്തു.
ജവഹർ ബാലവേദി പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം മഞ്ഞുമാതാ കവാടത്തിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു. മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ജെ. അന്നം, ബിനുരാജ് പരമേശ്വരൻ, മനു പടമാടൻ, പോൾ ജോസ്, റാൻസൻ, സഹദേവൻ എന്നിവർ പങ്കെടുത്തു.