ആലുവ: കൊറോണ രോഗപ്രതിരോധ കാമ്പയിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനു സമീപം ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് കമ്മിറ്റി സ്ഥാപിച്ച വാഷ് കൗണ്ടർ സി.പി.എം ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എം. അഫ്‌സൽ, ബ്ലോക്ക് കമ്മിറ്റിയംഗം മനോജ് ജോയ് എന്നിവർ സംസാരിച്ചു. റെയിൽവേ അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് ഇവിടെ വാഷ് കൗണ്ടർസ്ഥാപിച്ചതെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു.
കെ.എസ്.ആർ.ടി.സി എംപ്‌ളോയീസ് സംഘ് (ബി.എം.എസ്)
ആലുവ: കെ.എസ്.ആർ.ടി.സി എംപ്‌ളോയിസ് സംഘ് (ബി.എം.എസ്) ആലുവ യൂണിറ്റ് സംഘടിപ്പിച്ച 'ബ്രേക്ക് ദി ചെയിൻ' കാമ്പയിൻ ആലുവ ഡിപ്പോ പരിസരത്ത് എ.ടി.ഒ പ്രിയേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ആലുവ മേഖലാ സെക്രട്ടറി സന്തോഷ് പൈ, ഭാരവാഹികളായ പി.വി. സതീഷ്, പി.ആർ. സ്മിതോഷ്, സി.കെ. വിനോയ്, ടി.കെ. വിജു എന്നിവർ സംസാരിച്ചു.