വൈപ്പിൻ : ചെറുവൈപ്പ് വിജ്ഞാനദായിനി സഭ വക ചെമ്പുഴി ശ്രീധർമ്മശാസ്തക്ഷേത്രത്തിലെഉത്സവം ആഘോഷങ്ങളും ആൾക്കൂട്ടവും ഒഴിവാക്കി ക്ഷേത്രചടങ്ങുകൾ മാത്രമായി നടത്തും. ഏപ്രിൽ 7 മുതൽ 13 വരെയാണ് ഉത്സവം. പ്രസാദഊട്ട്, കലാപരിപാടികൾ , ആനയെഴുന്നള്ളിപ്പ്, മേളം, താലം, മൈക്ക് സെറ്റ് എന്നിവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് ക്ഷേത്രകമ്മിറ്റിയുടെ തീരുമാനം.