കൊച്ചി: അഡ്വർടൈസിംഗ് രംഗത്ത് നൽകി വരുന്ന പെപ്പർ അവാർഡിനുള്ള എൻട്രികൾ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 20ലേക്ക് നീട്ടി. കൊറോണ പടരുന്നതിൻ്റെ പശ്ചാത്തലത്തിൽ വിവിധ ഏജൻസികളുടെ അഭ്യർഥന മാനിച്ചാണ് പെപ്പർ അവാർഡ് ട്രസ്റ്റിൻ്റെ തീരുമാനം. ഈ മാസം 25നായിരുന്നു എൻട്രി സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി. www.pepperawards.com എന്ന വെബ്‌സൈറ്റിൽ എൻട്രികൾ സമർപ്പിക്കാം. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും എൻട്രികൾ സ്വീകരിക്കും. എൻട്രി ഫീസ് ഓൺലൈനായോ നേരിട്ടോ അടയ്ക്കാവുന്നതാണ്. വിവരങ്ങൾക്ക്: 9846050589, 7559950909, 04844026067.