കൊച്ചി: എറണാകുളം മറൈൻഡ്രൈവിന് സമീപം ഭരണഘടന സംരക്ഷണ സമിതി ഇന്നലെ മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടികൾ മാറ്റിവെച്ചതായി സംഘാടക സമിതി ഭാരവാഹികളായ ടി.എം സക്കീർ ഹുസൈൻ, അഡ്വ. കബീർ കടപ്പള്ളി, കെ.എം. കുഞ്ഞുമോൻ എന്നിവർ അറിയിച്ചു. കൊറോണ വൈറസ് രോഗ പശ്ചാത്തലത്തിൽ നാട്ടിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളുടെയും മുന്നൊരുക്കത്തിൻ്റെയും ഭാഗമായാണ് നടപടി. പ്രതിഷേധ പരിപാടിയുടെ തീയതി പിന്നീട് അറിയിക്കും.