ആലുവ: നഗരത്തിൽ പലചരക്ക് സാധനങ്ങളും മരുന്നുകളും വാങ്ങാൻ വൻതിരക്ക്. സപ്ലൈകോ ഔട്ട് ലെറ്റുകൾ, ആലുവ മാർക്കറ്റ്, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകൾ അടങ്ങുന്ന വൻനിരയാണ്. അരി, പയർ, കടല, പരിപ്പ്, വെളിച്ചെണ്ണ, സോപ്പ് എന്നിവയാണ് കൂടുതലായി ഉപഭോക്താക്കൾ വാങ്ങുന്നത്. സപ്ലൈക്കോവിൽ സന്ധ്യയായിട്ടും നീണ്ട ക്യൂവാണ്. മരുന്നുകടകളിലും നല്ല തിരക്കുണ്ടായി. രണ്ട് മാസത്തേക്ക് വേണ്ട മരുന്നുകൾപോലും ആളുകൾ വാങ്ങിക്കുന്നുണ്ട്.