പറവൂർ: സി.പി.എം മാല്യങ്കര ബ്രാഞ്ച് സെക്രട്ടറി കളത്തിത്തറ കെ.കെ. ഗോപിക്ക് മർദ്ദനമേറ്റു. ഇന്നലെ രാവിലെ മാല്യങ്കര എസ്.എൻ.എം കോളേജിന് സമീപമുള്ള കടയിൽ ചായ കുടിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് സംഭവം. ഫോണിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചെത്തിയാൾ ഷർട്ട് വലിച്ചു കീറുകയും മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ഗോപി ആശുപത്രിയിൽ ചികിത്സ തേടി. വടക്കേക്കര പൊലീസിൽ പരാതി നൽകി. ഫോണിലൂടെ യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലന്നും യാതൊരു കാരണവുമില്ലാതെ ഗോപിയെ മർദ്ദിക്കുകയായിരുന്നെന്നും സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും സി.പി.എം മൂത്തകുന്നം ലോക്കൽ സെക്രട്ടറി എം.കെ. കുഞ്ഞപ്പൻ ആവശ്യപ്പെട്ടു.